പയ്യോളി കപ്പറബത് മുക്ക് -എടകുടി താഴെ റോഡ്  ഉദ്ഘാടനം ചെയ്തു

news image
Dec 9, 2023, 4:54 pm GMT+0000 payyolionline.in

 പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റി 16ഡിവിഷനിലെ കപ്പറബത് മുക്ക് -എടകുടി താഴെ റോഡ്  മുനിസിപ്പാലിറ്റി ചെയർമാൻ വി. കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ സി. കെ. ഷഹനാസ് അദ്ധ്യക്ഷൻ വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കോട്ടക്കൽ, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എം. ഹരിദാസൻ, പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെജിമിന, കൗൺസിറമാരായ കാര്യാട്ട് ഗോപാലൻ, സിജിന പൊന്ന്യാരി, പൊതുപ്രവർത്തകർമാരായ ആയഞ്ചേരി സുരേന്ദ്രൻ, അസ്‌ലം വരോൽ, കണ്ടോത് ചന്ദ്രൻ, രാജൻ കപ്പളി, എന്നിവർ ആശംസകൾ അറിപ്പിച്ചു. സിനി ആര്ടിസ്റ്റ് നിഹാരിക റോസിനെ ചടങ്ങിൽ ആദരിച്ചു. വാർഡ് വികസന കൺവീനർ മഹേഷ്‌ കോമത് സ്വാഗതവും, മുജീബ്. കെ. പി. നന്ദിയും പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe