പയ്യോളി: പയ്യോളി നഗരസഭയെ വെളിയിട വിസർജ്ജന വിമുക്ത ( ഒ ഡി എഫ് പ്ലസ് ) നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭ ചെയർമാൻ വി.കെ അബ്ദു റഹിമാൻ്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗമാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ പയ്യോളിയെ ഒ ഡി.എഫ് നഗരമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
നഗരസഭയിലെ 36 ഡിവിഷനുകളും ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നഗരസഭയെ വെളിയിട വിസർജ്ജന വിമുക്ത നഗരസഭയായി കൗൺസിൽ പ്രഖ്യാപിച്ചത്. ഇനി മുതൽ വെളിയിടങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്നത് കുറ്റകരവും 1000 രൂപ വരെ പിഴ ഈടാക്കുന്ന കുറ്റവുമാണെന്ന് നഗരസഭ സെക്രട്ടറി വിജില. എം അറിയിച്ചു.