പയ്യോളി അർബൻ ബേങ്കിന്റെ എ.ടി.എം കൗണ്ടറുകൾ ഉദ്ഘാടനം ചെയ്തു

news image
Aug 30, 2023, 12:24 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി സഹകരണ അർബൻ ബേങ്കിന്റെ പുതിയ എ.ടി.എം കൗണ്ടറുകൾ കാനത്തിൽ ജമീല എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഏത് ബേങ്കുകളുടെയും എ.ടി.എം കാർഡുകളുപയോഗിച്ച് പണം പിൻവലിക്കാവുന്ന രണ്ട് എ. ടി. എം കൗണ്ടറുകളാണ് ഉദ്ഘാടനം ചെയ്തത്. ബേങ്കിന്റെ നവീകരിച്ച വി.വി.സുബ്രഹ്മണ്യയ്യർ സ്മാരക ഓഡിറ്റോറിയം പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീക്ക് ഉദ്ഘാടനം ചെയ്തു.

എ.ടി.എം കൗണ്ടറുകൾ എം.എൽ.എ കാനത്തിൽ ജമീല ഉദ്‌ഘാടനം ചെയുന്നു

ബേങ്ക് ചെയർമാൻ  ചന്തുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  എം.കെ.പ്രേമൻ, പി.പ്രദീപ്കുമാർ, പി.ഗോപാലൻ മാസ്റ്റർ, എം.പി.ഷിബു, പി. ടി.രാഘവൻ, മുജേഷ് ശാസ്ത്രി, മഠത്തിൽ അബ്ദുറഹിമാൻ, ഷാഹുൽ ഹമീദ്, ഫൈസൽ സൂപ്പർ, ശശി.കെ, ജിതേഷ്.എം.പി, അനൂപ്.എസ്.കെ എന്നിവർ സംസാരിച്ചു. ജനറൽ മേനേജർ എ .കെ.ശശി നന്ദി രേഖപ്പെടുത്തി. ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe