പയ്യോളി അർബൻ ബാങ്ക് വാർഷിക പൊതുയോഗം

news image
Sep 29, 2023, 11:06 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക് വാർഷിക പൊതുയോഗം ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ ബാങ്ക് ചെയർമാൻ ടി.ചന്തു മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ അനുശോചന പ്രമേയവും വാർഷിക റിപ്പോർട്ടും ബാങ്ക് സിഇഒ പി പ്രദീപ് കുമാർ അവതരിപ്പിച്ചു. 2024 -25 വർഷത്തെ ബഡ്ജറ്റ് ബാങ്ക് ജനറൽ മാനേജർ ശശി എ കെയും കഴിഞ്ഞ പൊതുയോഗ മിനുട്സ് ബാങ്ക് അസിസ്റ്റൻറ് ജനറൽ മാനേജർ
പി കെ ശശികുമാറും അവതരിപ്പിച്ചു.

 

ബാങ്ക് വൈസ് ചെയർമാൻ എം കെ പ്രേമൻ സ്വാഗതവും
ബോർഡ് ഓഫ് മാനേജ്മെൻറ് ചെയർമാൻ സി ടി പി കൃഷ്ണൻ നന്ദിയും പറഞ്ഞ ചടങ്ങിൽ, സി കുഞ്ഞമ്മദ്
, അജയൻ മക്കാട്ട്, ജയകൃഷ്ണൻ കെ , വരിക്കാലിയിൽ നാരായണൻ, ചെറിയാവിയിൽ സുരേഷ് ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe