പയ്യോളി: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പയ്യോളി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും നടത്തിയ ശുചീകരണത്തിൽ 5000 പേർ പങ്കെടുത്തു. 18, 19 തിയ്യതികളിലാണ് വാർഡുകളിലെ ശുചീകരണം നടന്നത്.
മുഴുവൻ തോടുകളും ഓടകളും വ്യത്തിയാക്കൽ പ്രവൃത്തിയും നേരത്തേ പൂർത്തിയാക്കി. പൊതുജന പങ്കാളിത്തത്തോടെ നടന്ന പയ്യോളി നഗര ശുചീകരണത്തിൽ 200 ഓളം പേർ പങ്കെടുക്കുകയും 2 ടൺ മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു.
പയ്യോളി നഗര ശുചീകരണ ത്തിന് നഗരസഭ ചെയർമാൻ വി.കെ അബ്ദു റഹിമാൻ നേതൃത്ത്വം നല്കി. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.എം ഹരിദാസൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ,സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷൻമാരായ അഷ്റഫ് കോട്ടക്കൽ, ഷെജ്മിന അസ്സയിനാർ , കൗൺസിലർ ടി ചന്തു മാസ്റ്റർ,ഹെൽത്ത് സൂപ്പർവൈസർ ടി.ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ മേഘനാഥൻ സി.ടി.കെ, ടി.പി. പ്രജീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മജീദ് വി.കെ, പ്രശാന്ത് വൈ.ബി, രജനി ഡി.ആർ എന്നിവർ ശുചീകരണ സ്ക്വാഡുകൾക്ക് നേതൃത്വം നല്കി.
കൗൺസിലർമാർ ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലീൻ പയ്യോളി പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഹരിതകർമസേനാംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ, ഹരിത ഓഡിറ്റ് ടീമംഗങ്ങൾ, ജേസീസ് , ലയൺസ് ക്ലബ് ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.