പയ്യോളിയിൽ നഗരസഭാ ചെയർമാനും സിപിഎം – കോൺഗ്രസ് – ലീഗ് നേതാക്കളുടെയും വാഹനം തടഞ്ഞുള്ള പ്രതിഷേധം നാലുമണിക്കൂർ പിന്നിടുന്നു…

news image
Sep 6, 2024, 10:54 am GMT+0000 payyolionline.in

പയ്യോളി : ദേശീയപാത നിർമ്മാണത്തിന് ഉപയോഗിക്കേണ്ട വസ്തുക്കൾ സ്വകാര്യ കെട്ടിട നിർമ്മാണത്തിനായി ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് നിർമ്മാണ കമ്പനിയായ വാഗാടിന്റെ വാഹനം തടഞ്ഞ പ്രതിഷേധം പയ്യോളിയിൽ നാലു മണിക്കൂർ പിന്നിട്ടു.

പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ, സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എംപി ഷിബു, കൗൺസിലർ ടി ചന്ദ്ര മാസ്റ്റർ, നഗരസഭ വൈസ് ചെയർ പേഴ്സൻ പോർഷൻ പത്മശ്രീ പള്ളി വളപ്പിൽ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവർ ഒരുമിച്ചാണ് സമരത്തിൽ പങ്കെടുക്കുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. വടകര എം പി ഷാഫി പറമ്പിൽ നേരത്തെ സ്ഥലം സന്ദർശിച്ചിരുന്നു. ആർഡിഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തും എന്നാണ് സൂചന. അതേസമയം പ്രശ്നത്തിൽ ശാശ്വത പരിഹാരം ഉണ്ടായാൽ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന് നേതാക്കൾ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe