സബ്ട്രഷറി പയ്യോളിയിൽ നിലനിർത്തണം; കെ. എസ്. എസ്. പി. എ ധർണ നടത്തി

news image
Jul 3, 2023, 1:35 pm GMT+0000 payyolionline.in

പയ്യോളി : സബ് ട്രഷറി പയ്യോളിയിൽ തന്നെ  നിലനിർത്തണമെന്നവശ്യപ്പെട്ടു കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പയ്യോളി സബ്ട്രഷറിക്കു മുന്നിൽ ധർണ നടത്തി. ധർണ പയ്യോളി നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. ടി. വിനോദൻ മുഖ്യ അതിഥിയായി. മേപ്പയ്യൂർ, കീഴരിയൂർ,തിക്കോടി, മൂടാടി, പയ്യോളി എന്നിവിടങ്ങളിൽ നിന്നുള്ള പെൻഷൻകാർ ആശ്രയിക്കുന്നതും ഏതു ഭാഗത്തുനിന്നും വന്നുപോകാനുള്ള വാഹന സൗകര്യം ഏറെയുള്ളതുമാണ് പയ്യോളി സബ് ട്രഷറി.

നിലവിൽ ലഭിക്കുവാനുള്ള 15%ക്ഷമാശ്വാസം ഉടൻ വിതരണം ചെയ്യുക,തടഞ്ഞുവെച്ച 2 ഗഡു പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, മെഡിസപ്പ് പദ്ധതി കുറ്റമറ്റതാക്കുക എന്നീ ആവശ്യങ്ങളും ധർണയിൽ സർക്കാറിനോടാവശ്യപ്പെട്ടു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.സുധാകരൻ, സെക്രട്ടറി എ. കെ. മുകുന്ദൻ,കെ. എസ്. എസ്. പി. എ. സംസ്ഥാന കമ്മിറ്റി അംഗം ടി. കെ. കൃഷ്ണൻ, വാഴയിൽ ശിവദാസ്, ഇയ്യാച്ചേരി പദ്മിനി ടീച്ചർ, ആർ. നാരായണൻ മാസ്റ്റർ, മഠത്തി രാജീവൻ കേളപ്പൻ മാസ്റ്റർ,സത്യൻ കെ. ടി., ഉണ്ണികൃഷ്ണൻ മാസ്റ്റർ, ശ്രീനിവാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe