പയ്യോളി: പയ്യോളി നഗരസഭയിലെ 26-ാം ഡിവിഷനിൽ ഒബൈൽ ടവർ നിർമ്മാണംനിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
തൊട്ടടുത്തുള്ള വീടുകളിൽ നിന്ന് മൊബൈൽ ടവറിലേക്കുള്ള അകലവും നിർമ്മാണ ചട്ടങ്ങളും ലംഘിച്ച് പരിസരവാസികളെ അറിയിക്കാതെയാണ് ടവർ നിർമ്മാണം തുടങ്ങിയിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
വർഡ് കൗൺസിലർ എ പി റസാഖ്, അച്യുതൻ കുരിയാടി , ശ്രീകല മരചാലിൽ,പി എം മിരീഷ് , ഷാജി കുരിയാടി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അച്യുതൻ കുരിയാടി (ചെയർമാൻ) , അനീഷ് മരചാലിൽ (ജനറൽകൺവീനർ), വി പി ഗോപി ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.