പയ്യോളി: സമാന്തര സര്വീസിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച പയ്യോളിയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും.
വടകര നിന്ന് പയ്യോളി വഴി പേരാമ്പ്രക്കും കൊയിലാണ്ടിക്കും പോകുന്ന സ്വകാര്യ ബസ്സുകളാണ് പണിമുടക്കില്‍ പങ്കെടുക്കുക.
വ്യാഴാഴ്ച രാത്രി എട്ടോടെ തുറയൂരില്വെച്ചാണ് പേരാമ്പ്ര-വടകര റൂട്ടിലോടുന്ന ‘ആരോമല്‍’ ബസ് ഡ്രൈവര്‍ പയ്യോളി സായ് വിന്റെ കാട്ടില്‍ രൂപേഷ്(37) ആക്രമിക്കപ്പെട്ടത്.
ബസ് പേരാമ്പ്രയില്‍ നിന്ന് പയ്യോളിക്ക് വരവേ ഓട്ടോറിക്ഷ തൊഴിലാളികളുടെ സമാന്തര സര്‍വീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. കൂടാതെ ബസിന്റെ വൈപ്പറും ഡ്രൈവറുടെ വാതിലും ടികെറ്റ് മെഷീനും തകര്‍ത്തതായി ബസ് ജീവനക്കാര്‍ പറഞ്ഞു.