അധ്യാപക ദിനം: ഇരിങ്ങൽ കോട്ടക്കടപ്പുറം എൽ പി സ്കൂൾ മാതൃക അധ്യാപകന്‍ അശോകൻ മാസ്റ്ററെ ആദരിച്ചു

news image
Sep 5, 2024, 10:32 am GMT+0000 payyolionline.in

പയ്യോളി: കൊളാവിപാലം ദീർഘകാലം ഇരിങ്ങൽ കോട്ടക്കടപ്പുറം എൽ പി സ്കൂൾ മാതൃക അധ്യാപകനും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനും , എഴുത്തുകാരനുമായ ടി എച്ച് അശോകൻ മാസ്റ്ററെ പൂർവ വിദ്യാത്ഥികളും നാട്ടുകാരും അധ്യാപക ദിനത്തോട് അനുബന്ധിച്ച് ആദരിച്ചു. യോഗത്തിൽ കൊളാവിപാലം രാജൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി കെ നാണു ഉപഹാരം നൽകി ആദരിച്ചു .

പ്രകാശൻ പടന്നയിൽ( ഡി വൈ എസ് പി വടകര), കെ സി ബാബു ( കൗൻസിലർ), ഡോ:രാമചന്ദ്രൻ പി കെ, ശിവരാമൻ പി എ, എം പി ഭരതൻ, മോഹനൻ വി, സി ബാബുരാജ് , ബിജു കൊടിയിൽ, പത്മനാഭൻ പൂഴിയിൽ , എം.ടി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. പി.ടി.വി രാജീവൻ സ്വാഗതവും , പി പി ദിനേശ് ബാബു നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe