വിദ്യാലയങ്ങളിലെ ഇൻസിനേറ്റർ പദ്ധതിക്ക് പന്തലായനി ബ്ലോക്കില്‍ തുടക്കമായി

news image
Mar 16, 2024, 7:13 am GMT+0000 payyolionline.in

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ, തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ ഇൻസിനേറ്റർ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കി.
2000 നാപ്കിനുകൾ, സൂക്ഷിക്കാനുള്ള അലമാര , ഉപയോഗിച്ച നാപ്കിനുകൾ കത്തിച്ചു കളയാനുള്ള ഇൻസിനേറ്റർ എന്നിവയാണ് വിദ്യാലയങ്ങൾക്കു നൽകുന്നത്.


പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആന്തട്ട ഗവ. യു.പി സ്കൂളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സോമൻ, എം.പി. മൊയ്തീൻ കോയ, പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ്, എം.കെ. വേലായുധൻ, കെ.ഷിംന എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ് സ്വാഗതവും ഹെഡ്മാസ്റ്റർ എം.ജി.ബൽരാജ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe