പയ്യോളി: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കാനും വരുംകാല പദ്ധതികളെപ്പറ്റി സമൂഹത്തിന്റെ ചിന്താഗതികൾ നേരിട്ടറിയുന്നതിനും പുതിയ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും എല്ലാ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ എല്ലാ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വിജയിപ്പിക്കുന്നതിനുള്ള നഗരസഭ തല സംഘാടക സമിതി യോഗം ഒക്ടോബർ 25 ന് 3 മണിക്ക് പയ്യോളി തീർത്ഥ ഇന്റർ നാഷണൽ ഹോട്ടൽ ഹാളിൽ ചേരും.
കൊയിലാണ്ടി നിയോജകമണ്ഡലം നവകേരള സദസ്സ് വിജയിപ്പിക്കുന്നതിനാണ് സംഘാടക സമിതി രൂപീകരിക്കുന്നത്. നവംബർ 25 നാണ് കൊയിലാണ്ടിയിൽ പരിപാടി നടക്കുന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര സംഘടന പ്രതിനിധികൾ , സന്നദ്ധപ്രവർത്തകർ , കുടുംബശ്രീ ഹരിത കർമ്മസേന പ്രവർത്തകർ. റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ക്ലബ് പ്രവർത്തകർ , മറ്റ് സന്നദ്ധ സംഘടന ഭാരവാഹികൾ, പെൻഷനേഴ്സ് സംഘടന, സീനിയർ സിറ്റിസൺസ് ഫോറം , വിവിധ സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖല കളിലുള്ളവരും സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കും.