“നമ്മുടെ സ്വന്തം മാമുക്കോയ”; യുഎഇ യിൽ 27 നു ചിത്ര രചനയും പായസ മത്സരവും

news image
Jan 9, 2024, 5:19 pm GMT+0000 payyolionline.in

ദുബായ് : മലബാർ പ്രവാസി (യു എ ഇ) ജനുവരി 27 നു ദുബായ് ക്വിസൈസ് ക്രസന്റ് സ്‌കൂളിൽ സംഘടിപ്പിക്കുന്ന “നമ്മുടെ സ്വന്തം മാമുക്കോയ” നടൻ മാമുക്കോയ അനുസ്മരണ   പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി ചിത്ര രചന/ കളറിംഗ് മത്സരവും കുടുംബിനികൾക്കായി “പായസ മത്സരവും” നടത്തുന്നു.
വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന മത്സര പരിപാടിയിൽ ജേതാക്കളാവുന്നവർക്ക്  ആകർഷകമായ സമ്മാനങ്ങളും, മുഴുവൻ മത്സരാർഥികകൾക്കും സർട്ടിഫിക്കറ്റുകളും  നൽകും.  പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക  0544490494 , 0505786980.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe