പയ്യോളി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായിട്ടുള്ള സർവ്വീസ് റോഡിന്റെ പണി പൂർത്തീകരിച്ച്, റോഡിലെയും , പരിസരപ്രദേശങ്ങളിലേയും മഴവെള്ളം ഒഴുകി പോകുന്ന തരത്തിൽ ഡ്രെയിനേജിന്റെ പണി പൂർത്തീകരിച്ച് ഗതാഗതം സുഖമമാക്കുക, പയ്യോളി സബ്ബ് ട്രഷറിക്ക് തച്ചൻ കുന്നിലുള്ള സബ്ബ് റജിസ്റ്റാർ ഓഫീസിനോടനുബന്ധിച്ചുള്ള ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ച് ട്രഷറി പയ്യോളിയിൽ തന്നെ നിലനിർത്തുക, പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക , ക്ഷാമാശ്വാസം എന്നിവ ഉടനെ അനുവദിക്കുക, മെഡി സെപ് ഇൻഷ്യൂറൻസ് പദ്ധതിയിൽ എം പാനൽ ചെയ്ത എല്ലാ ആശുപത്രികളിലും എല്ലാവിധ രോഗങ്ങൾക്കുള്ള ചികിൽസ ലഭ്യമാക്കുകയും, അപാകതകൾ സമയബന്ധിതമായി പരിഹരിക്കുക തുടങ്ങിയ കാര്യങ്ങൾ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇരിങ്ങൽ നോർത്ത് മാപ്പിള എൽ.പി.സ്ക്കൂളിൽ ചേർന്ന കൺവെൻഷൻ പയ്യോളി മുൻസിപ്പൽ കൗൺസിലർ പി.പി. രേഖ മല്ലക്കുനി ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി യു ഇരിങ്ങൽ യൂണിറ്റ് പ്രസിഡണ്ട് കെ.ടി. കേളപ്പൻ അദ്ധ്യക്ഷതവഹിച്ചു. കെ എസ് എസ് പി യു സംസ്ഥാന കൗൺസിൽ അംഗം ടി .കുഞ്ഞിരാമൻ മാസ്റ്റർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. നിർധനരായ പാവപ്പെട്ട കുടുംബങ്ങൾക്ക് സംഘടന നൽകുന്ന “കൈത്താങ്ങ് ” ധനസഹായം കെ എസ് എസ് പി യു ജില്ലാ കമ്മിറ്റി അംഗം വി.പി. നാണു മാസ്റ്റർ വിതരണം ചെയ്തു. പുതിയ മെമ്പർമാരെ കെ എസ് എസ് പി യു ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി. വനജ സംഘടനയിലേക്ക് സ്വാഗതം ചെയ്തു. മുതിർന്ന മെമ്പർമാരെ കെ എസ് എസ് പി യു ജില്ലാ കൗൺസിൽ അംഗം എം.ടി. നാണു മാസ്റ്റർ ആദരിച്ചു. കെ എസ് എസ് പി യു ബ്ലോക്ക് പ്രസിഡണ്ട് കെ. ശശിധരൻ , കെ എസ് എസ് പി യു ബ്ലോക്ക് സെക്രട്ടറി എ.എം. കുഞ്ഞിരാമൻ, കെ എസ് എസ് പി യു ബ്ലോക്ക് കമ്മിറ്റി അംഗം കെ.വി.രാജൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കെ എസ് എസ് പി യു ബ്ലോക്ക് കമ്മറ്റി അംഗം കെ.ധനഞ്ജയൻ പ്രമേയങ്ങൾ അവതരിപ്പിച്ചു. കെ എസ് എസ് പി യു
യൂണിറ്റ് സെക്രട്ടറി സി.കെ.വിജയൻ സ്വാഗതവും കെ എസ് എസ് പി യു യൂണിറ്റ് ജോ : സെക്രട്ടറി പി. വി ബാബു നന്ദിയും പറഞ്ഞു..