തെറ്റോട് തെറ്റ്!; ഹയർസെക്കൻഡറി പരീക്ഷ ചോദ്യങ്ങളിൽ വീണ്ടും അക്ഷരത്തെറ്റുകൾ

news image
Mar 22, 2025, 11:16 am GMT+0000 payyolionline.in

ഹയർസെക്കൻഡറി പരീക്ഷ ചോദ്യപേപ്പറിൽ വീണ്ടും അക്ഷരത്തെറ്റ്. ചോദ്യങ്ങളിലെ മലയാളം തർജിമയിലാണ് ഗുരുതരമായ തെറ്റുകൾ. പ്ലസ് വൺ ബയോളജി, കെമിസ്ട്രി പരീക്ഷകളിലെ ചോദ്യങ്ങളിലാണ് അക്ഷരത്തെറ്റ്. ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകളാണുള്ളത്. ചോദ്യ നിർമാണത്തിലും പ്രൂഫ് റീഡിങ്ങിലും ഗുരുതര വീഴ്ചയാണെന്ന് അധ്യാപകർ പറഞ്ഞു.അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്നാണ്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും ചോദ്യത്തിൽ വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത, അറു ക്ലാസുകൾ എന്നിങ്ങനെയും തെറ്റുകൾ ആവര്‍ത്തിക്കുന്നു.ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe