സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം നന്തിയില്‍

news image
Nov 3, 2023, 10:59 am GMT+0000 payyolionline.in

നന്തി ബസാർ: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം പഞ്ചായത്ത് ബസാർ ഓഡിറ്റോറിയത്തിൽ നടന്നു. മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു .പി .രാമചന്ദ്രൻ നായർ വാർഷിക റിപ്പോർട്ടും, ബാലൻ കേളോത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം റിപ്പോർട്ട് അംഗീകരിച്ചു .തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റി മെമ്പർ ചന്ദ്രൻ കരിപ്പാലി ഭരണാധികാരിയായി. പ്രസിഡണ്ടായി ശാന്തകുറ്റിയിൽ പി .രാമചന്ദ്രൻ നായർ, സെക്രട്ടറിയായി ബാലൻ കേളോത്ത്, ട്രഷറർ ആയി കെ.എം അബൂബക്കർ മാസ്റ്റർ, വൈസ് പ്രസിഡണ്ടായി എം.കെ.ഖാദർ,  തനിമ, ജോയിൻറ് സെക്രട്ടറിയായി കാദർ പറമ്പത്ത് , സ്റ്റേറ്റ് കൗൺസിലറായി ബാലൻ കേളോത്ത് , ഇബ്രാഹിം തിക്കോടി,കെ.മുഹമ്മദലി, ജില്ലാ കൗൺസിലറായി യു.വി ലീല  എന്നിവരെ തെരെഞ്ഞെടുത്തു.

തിക്കോടി നാരായണൻ മാസ്റ്റർ ,എം.കെ നായർ, ബാലൻ കേളോത്ത്,കാട്ടിൽ മുഹമ്മദലി, ടി. കരുണാകരൻ,കെ.എം.അബൂബക്കർ,രവി നവരാഗ്, ശാന്തകുറ്റിയിൽ എന്നിവർ സംസാരിച്ചു. പി .രാമചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു , ലീല യു.വി നന്ദി രേഖപ്പെടുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe