തിക്കോടി നേതാജി ഗ്രന്ഥാലയം ലഹരിക്കെതിരെ ജാഗ്രതാ സമിതിക്ക് രൂപം നൽകി

news image
Nov 8, 2022, 3:20 am GMT+0000 payyolionline.in

തിക്കോടി : നേതാജി ഗ്രന്ഥാലയം തിക്കോടിയുടെ ആഭിമുഖ്യത്തിൽ തീരദേശ വാർഡുകളായ 1, 15, 16, 14 ലെ യും ഇതരഭാഗങ്ങളിലെയും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനാ പ്രതിനിധികളെ എകോപിച്ചു കൊണ്ട് ലഹരിക്കെതിരെ തിക്കോടി വെസ്റ്റ് ജാഗ്രതാ സമിതിക്കു രൂപം നൽകി. ഗ്രന്ഥശാല ഹാളിൽ നടന്ന ലഹരി വിരുദ്ധ സംഗമം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

വൈ.പ്രസിദ്ധണ്ട് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷം വഹിച്ചു. പഞ്ചായത്ത് മെംബർ ജിഷ കാട്ടിൽ സ്വാഗതവും വി.കെ അബ്ദുൾ മജീദ് ആശംസ അർപ്പിച്ചു. പ്രവർത്തന രൂപരേഖ കെ രവീ ന്ദ്രൻ കൂരന്റെ വിട അവതരിപ്പിച്ചു. യു അനൂപ്, ബഷീർ താഴത്ത്, ഷെഫീഖ് എം.കെ, രവീന്ദ്രൻ കുനിയൽ. നിർമ്മല എം.കെ, ഹാഷിം കോയ , അക്ബർ ടി സുനീർ യു.പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് എം.കെ പ്രേമൻചർച്ച ക്രോഡീകരിച്ചു സംസാരിച്ചു. ബൈജു ചാലിൽ നന്ദി പറഞ്ഞു. ജാഗ്രതാ സമിതി ചെയർമാനായി അഷറഫ് കറുവ ന്റെവിടയെയും കൺവീനറായി ഷെഫീഖ് എം.കെ യെയും തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe