തിക്കോടിയിൽ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം നൽകി

news image
Feb 2, 2023, 1:21 pm GMT+0000 payyolionline.in

തിക്കോടി: മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ‘അടിസ്ഥാന സൗകര്യം ഒരുക്കുക’ എന്ന ലക്ഷ്യത്തോടെ തിക്കോടി ഗ്രാമപഞ്ചായത്ത് 2022- 23 വാർഷിക പദ്ധതി പ്രകാരം മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം(മേശയും കസേരയും) നൽകി.


തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യാണ്ടി ഫർണീച്ചർ വിതരണ ഉദഘാടനം നിർവഹിച്ചു. ഫിഷറീസ് ഓഫീസർ ബാബു.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമനിധി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  വിശ്വൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ   അബ്ദുൽ മജീദ്,  വിബിത,  ജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe