പയ്യോളി: താരേമ്മൽ നവീകരിച്ച റഹ്മത്ത് ജുമാ മസ്ജിദ് ഉദ്ഘാടനം ഫിബ്രവരി 26 ന് വൈകുന്നേരം 4 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. മഹല്ല് സെക്രട്ടറി സി.കെ.ഷമീർ സ്വാഗതം ആശംസിക്കുന്ന പൊതുസമ്മേളനത്തിൽ മഹല്ല് പ്രസിഡണ്ട് പി. വി. കാസിം അധ്യക്ഷത വഹിക്കും.
പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വി.കെ .അബ്ദുറഹ്മാൻ, മഹല്ല് ഖാസി ടി എസ് ഇബ്രാഹിം കുട്ടി മുസ്ലിയാർ, മഹല്ല് ഖതീബ് മൂസക്കുട്ടി ബാഖവി, മുനിസിപ്പാലിറ്റി കൗൺസിലർമാർ, അയനിക്കാട് മഹല്ല് ജമാ അത് നേതാക്കൾ, താരമ്മൽ മഹല്ല് കമ്മിറ്റി പ്രതിനിധികൾ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച്ഫിബ്രവരി 23 ഞായറാഴ്ച പൊതു ജന സന്ദർശനവും, 26, 27 തിയ്യതികളിൽ അൻവർ മുഹ്യുദ്ദീൻ ഹുദവി ആലുവ, ആബിദ് ഹുദവി തച്ചണ്ണ എന്നിവരുടെ മതപ്രഭാഷണവും നടക്കും.