പയ്യോളി: തച്ചൻകുന്ന് പ്രദേശത്ത് 18 പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സാഹചര്യത്തിൽ നഗരസഭയിൽ അടിയന്തിര യോഗം ചേർന്നു. നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വെറ്റിനറി സർജൻ ഡോ. നീന തെരുവ് നായ നിയന്ത്രണത്തിൽ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ വിശദീകരിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷൻമാരായ അഷ്റഫ് കോട്ടക്കൽ, പി.എം. ഹരിദാസൻ , ഷെജ് മിന അസ്സയിനാർ കൗൺസിലർമാരായ കാര്യാട്ട് ഗോപാലൻ, സി.കെ ഷഹ് നാസ് , നിഷഗിരീഷ്, മാനോജ് ചാത്തങ്ങാടി, ഗിരിജ വി.കെ, എ.പി റസാഖ് എന്നിവർ സംസാരിച്ചു.
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സുജീഷ് നഗരസഭ സിനിയർ പബ്ലിക് ഇൻസ്പെക്ടർ മേഘനാഥൻ സി.ടി.കെ ഹെൽത്ത് ഇൻസ് പെക്ടർ ടി.പി. പ്രജീഷ് കുമാർ , പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മജീദ് വി.കെ എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തീരുമാനങ്ങൾ
1. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകൾക്ക് വാക്സിനേഷൻ നടത്തുന്നതിനുള്ള ക്യാമ്പ് നടത്താൻ തീരുമാനിച്ചു.
2. തെരുവ് നായശല്യം കൂടുതലുള്ള ഭാഗങ്ങളിൽ ആദ്യം വാക്സിനേഷൻ നടത്തും.
3. നായകളെ വന്ധ്യം കരണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭ അടിയന്തിരമായി നടപ്പിലാക്കും. ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
4. കൂടുതൽ ശല്യമുള്ള ഭാഗങ്ങളിൽ തെരുവ് നായകളെ ഷെൽട്ടറിലേക്ക് മാറ്റുന്ന നടപടി സ്വീകരിക്കും.
5. കാടുപിടിച്ച പൊതുയിടങ്ങളും സ്വകാര്യ സ്ഥലങ്ങളും വ്യത്തിയാക്കും.
6. ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും
7. നാളെ മുതൽ നായകളെ പിടികൂടി വാക്സിനേഷൻ ആരംഭിക്കും.
8. അറവുമാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം.
9. വളർത്തു നായകൾക്ക് വാക്സിനേഷനും നഗരസഭ ലൈസൻസും നിർബന്ധമാക്കും
10 വളർത്തുനായകളുടെ വിവരങ്ങൾ ലഭ്യമാവാൻ സർവ്വെ നടത്തും.