തച്ചൻകുന്നിൽ യുവാവ് ചികിത്സ സഹായം തേടുന്നു

news image
Nov 8, 2024, 3:54 pm GMT+0000 payyolionline.in

 

പയ്യോളി : ഗുരുതരമായ വൃക്ക രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. തച്ചൻകുന്നിലെ 19 ഡിവിഷനിലെ മംഗലശ്ശേരി ദിനേശനാണ്  ( 48 )  വൃക്ക രോഗം ബാധിച്ച് ചികിത്സാസഹായം തേടുന്നത് . ഭാര്യയും രണ്ട് ചെറിയ കുട്ടികളും അടങ്ങുന്നതാണ് ദിനേശന്റെ കുടുംബം . വൃക്ക മാറ്റി വെച്ചാൽ മാത്രമേ ദിനേശന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയുകയുള്ളൂ. ചികിത്സ ചിലവിലേക്ക് 25 ലക്ഷം  രൂപയാണ് ആവശ്യം.


കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി എം.പി ഷാഫി പറമ്പിൽ , എം പി പി. ടി ഉഷ, എം.എൽ.എ കാനത്തിൽ ജമീല, പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ,
എന്നിവരെ രക്ഷാധികാരിയായും നഗരസഭ കൗൺസിലർ കാര്യാട്ട് ഗോപാലൻ ചെയർമാൻ ,
കെ കെ മനോജൻ കൺവീനർ, കെ പി അബ്ദുറഹിമാൻ ഖജാൻജിയായും
ചികിത്സ സഹായ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ 50200102258015, ഐ എഫ് എസ് സി കോഡ്  എച്ച് ഡി എഫ് സി 0008363.
യോഗത്തിൽ കമ്മിറ്റി ഭാരവാഹികളായ വടക്കയിൽ ഷഫീഖ് , കാര്യാട്ട് ഗോപാലൻ (നഗരസഭ കൗൺസിലർമാർ ), കെ കെ മനോജൻ , കെ പി അബ്ദുറഹിമാൻ , പ്രശാന്തി പ്രഭാകരൻ
തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe