മേപ്പയൂർ : സമഗ്ര ശിക്ഷ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ജില്ല ഇൻക്ലൂസീവ് കായിക മേള മേപ്പയൂർ ജി.വി. എച്ച്.എസ്.എസ് സ്റ്റേഡിയത്തിൽ തുടക്കമായി. അത്ലറ്റിക്സ് , ഗെയിംസ് വിഭാഗങ്ങളിലാണ് കായിക മേളയിൽ സെലക്ഷൻ നടക്കുന്നത്. മേപ്പയൂർ സ്റ്റേഡിയത്തിലെ അത്ലറ്റിക്സ് സെലക്ഷനിൽ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളും ജനറൽ കുട്ടികളും ഉൾപ്പെടെ 500 ഓളം കായിക താരങ്ങൾ പങ്കെടുത്തു.
4×100 റിലേ , 100 മീറ്റർ ഓട്ടം , മിക്സഡ് സ്റ്റാഡിങ് ബോൾ ത്രോ , മിക്സഡ് സ്റ്റാൻഡിങ് ലോംഗ് ജംപ് തുടങ്ങിയ ഇനങ്ങളിലാണ് ജില്ലാതല അത്ലറ്റിക്സ് സെലക്ഷൻ നടന്നത്. ജില്ലയിലെ 15 ബി.ആർ. സി കൾക്ക് കീഴിലെ പൊതുവിദ്യാലയങ്ങളിൽ നിന്നാണ് കായിക താരങ്ങൾ അത്ലറ്റിക്സ് സെലക്ഷന് എത്തിയത്. ഇൻക്ലൂസീവ് കായിക മേളയുടെ ഗെയിംസ് മത്സരങ്ങൾ ശനിയാഴ്ച കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഫിസിക്കൽ എജുക്കേഷൻ സ്റ്റേഡിയത്തിൽ നടക്കും. ഗെയിംസ് ഇനങ്ങളിൽ 400 ഓളം കായിക താരങ്ങൾ പങ്കെടുക്കും.
കായികമേള ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു . വടകര റൂറൽ എസ്. പി മെറിൻ ജോസഫ് മുഖ്യാതിഥിയായി .മേപ്പയൂർ ജി.വി .എച്ച്. എസ്. എസ് പ്രിൻസിപ്പൽ എം . സക്കീർ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. നിബിത അധ്യക്ഷത വഹിച്ചു.
എസ്. എസ്. കെ ഡി.പി. സി ഡോ. നിസാർ ചേലേരി ,പി.ടി.എ പ്രസിഡൻ്റ് വി.പി. ബിജു , കെ .രാജീവ് കുമാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. സുനിൽ ,ബ്ലോക്ക് പഞ്ചായത്തംഗം നിഷാദ് പൊന്നം കണ്ടി, ഗ്രാമപഞ്ചായത്ത് അംഗം സുനിത ആച്ചി കുളങ്ങര, ഡി. പി.ഒ മാരായ ഡോ. സെബാസ്റ്റ്യൻ ജോൺ , പി. ഷമീർ , മുസ്തഫ പാലൊളി , ഷമീം അഹമ്മദ് ,എസ്.എം . സി ചെയർമാൻ ഷബീർ ജന്നത്ത് , ടി. സുനന്ദ , എം. എം പ്രീതി , കെ. എം. എ അസീസ് , എ. പി. ഇസ്മായിൽ , കെ.നാസിബ് ,നസീർ ആനേരി, ആർ. വി. അബ്ദുല്ല , സുധാകരൻ പുതുകുളങ്ങര , എം.എം. അഷ്റഷ്, ഉണ്ണികൃഷ്ണൻ എടയിലാട്ട്, ബാബു കൊളക്കണ്ടി , കമ്മന മൊയ്തീൻ, ശിവദാസ് ശിവപുരി , മേലാട്ട് നാരായണൻ എന്നിവർ സംസാരിച്ചു.
