മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നന്തിയിൽ മുടാടി പഞ്ചായത്ത് ലീഗിന്റെ പ്രതിഷേധ പ്രകടനം

news image
Oct 15, 2026, 6:07 am GMT+0000 payyolionline.in

നന്തിബസാർ: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും നന്തി ടൗണിൽ മുടാടി പഞ്ചായത്ത് ലീഗിന്റെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ പ്രകടനം നടന്നു. നൂറുകണക്കിന് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു.

പ്രകടനത്തിന് ശേഷം നടന്ന യോഗത്തിൽ ഫാസിൽ നടേരി, സി.കെ. അബൂബക്കർ, റഫീഖ് ഇയ്യത്ത് കുനി തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിനും യോഗത്തിനും സി.കെ. അബൂബക്കർ, ഫാസിൽ നടേരി, അബ്ദുറഹ്മാൻ തടത്തിൽ, അബ്ദുറഹ്മാൻ വർദ്, മുസ്തഫ അമാന, ടി.കെ. നാസർ, വി.കെ.കെ. ഉമ്മർ, റഫീക്ക് പുത്തലത്ത്, ഹംസ പി.എം.വി., ആലിക്കുട്ടി ഹാജി, ഹമീദ് യു.കെ., പി. റഷീദ, സുനീദ പി.കെ., സിഫാദ് ഇല്ലത്ത്, റഫീക്ക് ഇയ്യത്ത് കുനി, ഫിറോസ് പി.കെ., പി.കെ. മുഹമ്മദലി, കെ.പി. കരീം, അനസ് ആയടത്തിൽ, ഉസ്ന എ.വി., സജ്ന പിരിശത്തിൽ, റൗസി ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe