​കൊയിലാണ്ടി റൊട്ടറി ക്ലബ്: പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഇൻഡക്ഷൻ സെറിമണിയും

news image
Oct 15, 2026, 1:11 pm GMT+0000 payyolionline.in

​കൊയിലാണ്ടി: കൊയിലാണ്ടി റൊട്ടറി ക്ലബ്ബിന്റെ ഇൻഡക്ഷൻ സെറിമണിയും പുതിയ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. റൊട്ടറി ഡിസ്ട്രിക്റ്റ് സെക്രട്ടറി അഡ്വ. അച്യുതൻ വെങ്ങാലിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

AG ഡോ. അബ്ദുൾ ഗഫൂർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ 7 പുതിയ അംഗങ്ങളെ റൊട്ടറി കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു.

​സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായി പന്തലായിനി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനും, കൊല്ലം യു.പി സ്കൂളിലെ ക്ലാസ് മുറികളിലേക്ക് സ്പീക്കർ സംവിധാനവും നൽകുന്ന പുതിയ പദ്ധതികൾ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

​റൊട്ടറി ക്ലബ് പ്രസിഡന്റ് ആർ.ടി.എൻ (Rtn) ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.ഡി.സി സന്തോഷ് സ്‌കറിയ, കേണൽ അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി വിനോദ് കുമാർ നന്ദി രേഖപ്പെടുത്തി. കൊയിലാണ്ടി റൊട്ടറി ക്ലബ്ബിലെ അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe