ഗുണനിലവാരം ഉറപ്പു വരുത്തി നിർമ്മാണം പൂർത്തീകരിക്കണം;കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ

news image
Jan 23, 2024, 4:14 am GMT+0000 payyolionline.in

പയ്യോളി: ദേശീയ പാത നിർമ്മാണ പ്രവർത്തനങ്ങളുടെ കാലതാമസം പരിഹരിക്കുവാൻ സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാവണമെന്നും, ദേശീയ പാതയുടെ ഇരുവശങ്ങളിലുമുള്ള സർവ്വീസ് റോഡിന്റെ പണി പെട്ടെന്ന് പൂർത്തീകരിച്ച് ഗതാഗതസ്തംഭനത്തിന് പരിഹാരം ഉണ്ടാക്കണമെന്നും, ദേശീയ പാത നിർമ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുവാൻ സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാവണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക, ഡി.എ കുടിശ്ശിക എന്നിവ ഉടനെ അനുവദിക്കുക, ഇരിങ്ങൽ ടൗണിൽ നിന്ന് തീരദേശമേഖലയിൽ എളുപ്പത്തിൽ എത്തിച്ചേരുവാൻ ഇരിങ്ങലിൽ റെയിൽവേ അണ്ടർപാസ് നിർമ്മിക്കുക, ദേശീയപാതയുടെ നിർമ്മാണ പൂർത്തിയാകുന്ന മുറയ്ക്ക്, സ്വാതന്ത്യ ലഭ്യതയ്ക്ക് മുമ്പ് നിർമ്മിച്ച മൂരാട് പഴയ പാലം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ചരിത്രസ്മാരകമാക്കുക തുടങ്ങിയവയും സമ്മേളനം ആവശ്യപ്പെട്ടു. ടി.കെ.യു.പി സ്ക്കൂളിൽ വെച്ച് ചേർന്ന സമ്മേളനം വി.കെ. അബ്ദുറഹിമാൻ (ചെയർമാൻ പയ്യോളി നഗരസഭ) ഉദ്ഘാടനം ചെയ്തു. കെ.ടി.

കേളപ്പൻ അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തിൽ കെ.കെ. സ്മിതേഷ് ( കൗൺസിലർ പയ്യോളി നഗരസഭ), വി.പി. നാണു മാസ്റ്റർ, കെ. ശശിധരൻ മാസ്റ്റർ, എ.എം ‘കുഞ്ഞിരാമൻ, കെ. വി .രാജൻ, കെ. ധനഞ്ജയൻ, എം.ടി. നാണു മാസ്റ്റർ, യു.കെ. സച്ചിദാനന്ദൻ, ഇല്ലത്ത് രാധാകൃഷ്ണൻ, എ. കേളപ്പൻ നായർ, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഭാരവാഹികളായി കെ.ടി. കേളപ്പൻ (പ്രസിഡണ്ട്), കെ.കെ. രാജേന്ദ്രൻ, ഗീതാഭായി, യു.കെ. സച്ചിദാനന്ദൻ (വൈ: പ്രസിഡണ്ടുമാർ), സി.കെ. വിജയൻ (സെക്രട്ടറി), വി.കെ. നാസർ മാസ്റ്റർ, പി.വി. ബാബു, ടി.രമേശൻ (ജോ : സെക്രട്ടറിമാർ), കെ.കെ. ബാബു (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe