കോഴിക്കോട് മെഡി. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം; കൊയിലാണ്ടിയിൽ എക്സ് സർവീസസ് ലീഗ് റാലിയും ധർണ്ണയും സംഘടിപ്പിച്ചു

news image
Oct 14, 2022, 1:53 pm GMT+0000 payyolionline.in

കൊയിലാണ്ടി:  കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിമുക്തഭടന്മാരായ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റാലിയും ധർണ്ണയും സംഘടിപ്പിച്ചു.

 

കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപത്ത് നിന്നും പുറപ്പെട്ട് കൊയിലാണ്ടി സ്ക്വയറിൽ നിന്ന് തിരിച്ച് താലുക്ക് ആശുപത്രിക്ക് സമീപം ധർണ്ണ നടത്തി . പ്രസിഡണ്ട് ഇ. ഗംഗാധരൻ ഇമ്മിണിയത്ത് അധ്യക്ഷത ചെയ്ത യോഗത്തിൽ ജില്ല പ്രസിഡണ്ട് റിട്ട. ലഫ് കേണൽ ജയദേവൻ  ഉൽഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ജയരാജൻ, ജില്ല ജോയന്റ് സെക്ട്ടറി മനോജ് കുമാർ . പി.പി.,കൊല്ലം യൂനിറ്റ് പ്രസിഡണ്ട് പ്രേമാനന്ദൻ തച്ചോത്ത്, കീഴരിയൂർ യൂനിറ്റ് പ്രസിഡണ്ട് രവീന്ദ്രൻ .എ.കെ., മുചുകുന്ന് യൂനിറ്റ് പ്രസിഡണ്ട് പി.എം. ബാലകൃഷ്ണൻ,മുരളി മൂടാടി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീശൻ കാർത്തിക സ്വാഗതവും ഓർഗ: സെക്രട്ടറി സതീശൻ . സി.കെ.നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe