പയ്യോളി: കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. പയ്യോളി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ബസ്റ്റാൻഡ് പരിസരം ശുചീകരിക്കുകയും ചെയ്തു. പയ്യോളി നഗരസഭയും നാഷണൽ സർവീസ് സ്കീമും സംയുക്തമായാണ് ഗാന്ധിജയന്തി ആചരിച്ചത്.
പരിപാടി നഗരസഭ അധ്യക്ഷൻ വി കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ്,പിടിഎ പ്രസിഡണ്ട് സുഭാഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.സുമേഷ്, വളണ്ടിയർ ലീഡർമാരായ മുഹമ്മദ് നജാത്ത്, പുണ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി പയ്യോളി മുൻസിപ്പൽ മജിസ്ട്രേറ്റ് കോടതി ഹരിതാഭമാക്കി. പരിപാടി മുൻസിപ്പൽ മജിസ്ട്രേറ്റ് വിഘ്നേഷ് ആർ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ബിജു, പ്രോഗ്രാം ഓഫീസർ ഡോ. സുമേഷ്,റബിൻ ജാസ്,സാർത്ഥക്,ഗൗതം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി