പള്ളിക്കര : കോടനാട്ടും കുളങ്ങര ശ്രീപരദേവതാ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന വിശ്രമ മന്ദിരത്തിന്റെ തറക്കല്ലിട്ടു. ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് ടി.പി പ്രജീഷ് കുമാർ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. ക്ഷേത്ര തന്ത്രിക്ക് താമസിക്കാനുള്ള തന്ത്രി മഠവും,ക്ഷേത്ര അടിയന്തിരക്കാർക്കുള്ള വിശ്രമകേന്ദ്രവും, പരിപാലന സമിതി യോഗം ചേരുന്നതിന്നുള്ള ഹാളും, ഭക്ത ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനുള്ള സൗകര്യവും കെട്ടിടത്തിലുണ്ടാവും.
ഭക്തജനങ്ങളുടെ സഹായത്താലാണ് നിർമ്മാണ ഫണ്ട് കണ്ടെത്തുന്നത്. ക്ഷേത്ര മേൽശാന്തി അണലക്കാട്ട് ഇല്ലം ശ്രീധരൻ നമ്പൂതിരി തറക്കല്ല് പൂജിച്ചു നല്കി. രാവിലെ 7.30 നും 8 മണിക്കും ഇടയിലാണ് തറക്കല്ലിടൽ നടത്തിയത്. ചടങ്ങിൽ ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി വി.ടി.കെ അശോകൻ , വൈസ് പ്രസിഡന്റ് ബിജു കേളോത്ത് , ജോ.സെക്രട്ടറി രാജേഷ് മണ്ണാങ്കണ്ടി, ഖജാൻജി നാരായണൻ കുന്നമ്പത്ത് എക്സിക്യൂട്ടീവ് അംഗങ്ങൾ, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.