കൊയിലാണ്ടി കമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ കെട്ടിടം വേണം; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനു നിവേദനം

news image
Jun 27, 2023, 12:15 pm GMT+0000 payyolionline.in

കൊയിലാണ്ടി:  ജില്ലാ പഞ്ചായത്തിന് കീഴിൽ കൊയിലാണ്ടി കൊരയങ്ങാട് പ്രവർത്തിക്കുന്ന സർക്കാർ കമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനു നിവേദനം നൽകി അധ്യാപകരും പി ടി എ ഭാരവാഹികളും. നാല്പത് വർഷത്തിലേറേയായി കമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. നേരത്തെ 1983ൽ കൊല്ലം ടൗണിലെ കെട്ടിടത്തിനു മുകളിലായിരുന്നു പ്രവർത്തനം ആരംഭിച്ചത്.  അസൗകര്യങ്ങൾ വർധിച്ചതോടെ 2003 ൽ കൊരയങ്ങാട് തെരുവിലെ വാടക കെട്ടിടത്തിലെക്ക് മാറുകയായിരുന്നു. 120 വിദ്യാർഥികളാണ് വിവിധ ട്രേഡുകളിൽ ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴുള്ള സ്ഥാപനവും സൗകര്യങ്ങൾ വളരെ കുറവും കെട്ടിടം അപകടാവസ്ഥയിലുമാണ്. ജില്ലാ പഞ്ചായത്തിന് കീഴിൽ ആയതിനാൽ കൊയിലാണ്ടി നഗരസഭയും ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഇപ്പോൾ സ്ഥാപനത്തിന് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യവുമായി ജില്ലാ പഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണ്. പുതിയ കെട്ടിടം നിർമ്മിക്കുകയാണെങ്കിൽ പുതിയ കോഴ്സുകളും അനുവദിക്കുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കൊയിലാണ്ടിക്ക് തന്നെ അഭിമാനമായ കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് നഷ്ടപ്പെടാതിരിക്കാൻ ജനപ്രതിനിധികളുടെ അടിയന്തര ശ്രദ്ധ പതിയണമെന്നാണ് പറയുന്നത്. കൊയിലാണ്ടിയിൽ തന്നെ പുതിയ കെട്ടിടത്തിനായി സ്ഥലം കണ്ടെത്തിയാൽ കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ടും ലഭിക്കും
. ഈ ആവശ്യത്തിനായി പി ടി എ ഭാരവാഹികളും പ്രസിഡന്റ്‌ ഗോപി പി പി, വൈസ് പ്രസിഡന്റ്‌ കൃഷ്ണൻ വി കെ, മെമ്പർ വിഷ്ണു എം പി, അധ്യാപകരും , സുഗതൻ കെ, ബിനു കൊറോത്ത്‌ – അധ്യാപകർ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനു നിവേദനം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe