കൊയിലാണ്ടി പബ്ലിക് ലൈബ്രറി അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു

news image
Jun 18, 2023, 9:58 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി അയ്യങ്കാളി അനുസ്മരണം നടത്തി പുഷ്പാർച്ചനയോടുകൂടിയാണ് അനുസ്മരണ ചടങ്ങ് തുടങ്ങിയത്. പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  കെ.വി. രാജൻ ഉദ്ഘാടനം ചെയ്തു. വയോജനവേദി കൺവീനർ കെ.ടി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി.

ചേനോത്ത് ഭാസ്കരൻ, പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മുചുകുന്ന് ഭാസ്കരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ലൈബ്രറി പ്രസിഡണ്ട്  പി. കെ. ഭരതൻ അധ്യക്ഷം വഹിച്ചു. അയ്യങ്കാളിയെ അനുസ്മരിച്ചു കൊണ്ടുള്ള നാടൻപാട്ട്  കെ.കെ. രാജീവൻ അവതരിപ്പിച്ചു.  ദീപ എം.പി. ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe