കൊയിലാണ്ടി ഗവ: കോളേജിൽ കൂടുതൽ കോഴ്സ് അനുവദിക്കുക’: എസ്എഫ്ഐ പയ്യോളി ഏരിയ സമ്മേളനം: എൻടി നിഹാൽ സെക്രട്ടറി, അവന്തിക പ്രസിഡന്റ്‌

news image
Feb 27, 2023, 7:19 am GMT+0000 payyolionline.in

പയ്യോളി :  കൊയിലാണ്ടി മണ്ഡലത്തിലെ ഏക ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജായ  എസ് എ ആര്‍ ബി ടി എം   ഗവ. കോളേജിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കണമെന്ന് എസ് എഫ് ഐ പയ്യോളി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നന്തി വിഷ്ണു നഗറിൽ  നടന്ന സമ്മേളനം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജിഷ്ണു ഷാജി ഉദ്‌ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റംഗം ജാൻവി കെ സത്യൻ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി എൻ.ടി.നിഹാൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി കെ.വി.അനുരാഗ്,പ്രസിഡന്റ് പി.താജുദീൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.മിഥുൻ,സരോദ് ചങ്ങാടത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം അശ്വന്ത് ചന്ദ്ര എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ചെയർമാൻ കെ.ജീവാനന്ദൻ മാസ്റ്റർ സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് പി.വി.സാരംഗ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ- 

എൻ.ടി.നിഹാൽ -സെക്രട്ടറി
അവന്തിക – പ്രസിഡന്റ്

അഭയ്, പി.കെ ശ്രുതി – ജോയിന്റ് സെക്രട്ടറി
പി.വി.സാരംഗ്, അശ്വന്ത് – വൈസ് പ്രസിഡന്റ്
അശ്വിനി, തേജസ്, അശ്വിൻ -സെക്രട്ടറിയേറ്റ്

 

എൻ.ടി.നിഹാൽ -സെക്രട്ടറി

അവന്തിക – പ്രസിഡന്റ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe