കൊയിലാണ്ടി കൊല്ലം എൽ.പി സ്കൂളിൻ്റെ 150-ാം വാർഷികാഘോഷം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

news image
Dec 14, 2024, 2:57 pm GMT+0000 payyolionline.in

കൊയിലാണ്ടി: പിഷാരികാവ് ദേവസ്വത്തിന് കീഴിലുള്ള കൊല്ലം എൽ.പി സ്കൂളിൻ്റെ 150-ാം വാർഷികാഘോഷം വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമാ താരം ഉണ്ണിരാജ്, ഗായകൻ കൊല്ലം ഷാഫി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൻ സുധ.കെ.പി, പിഷാരികാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ.പ്രമോദ്, വി.വി.സുധാകരൻ, ഇ.എസ്.രാജൻ, ടി.കെ.രാധാകൃഷ്ണൻ, മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ, കെ.വി.സുരേഷ്, കെ. ചിന്നൻ നായർ, അജയകുമാർ മീത്തൽ, മധു മീത്തൽ, ബാബുരാജ് എന്നിവർ സംസാരിച്ചു.

 

 

 

നഗരസഭ കൗൺസിലർ വി.വി.ഫക്രുദ്ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.ബിനിത ആമുഖ പ്രഭാഷണം നടത്തി. എ.പി.സുധീഷ് സ്വാഗതവും പ്രമോദ് തുന്നോത്ത് നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിൻ്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്രയും ഉദ്ഘാടനം ചടങ്ങിന് ശേഷം കലാപരിപാടികളും കൊല്ലം ഷാഫി നയിച്ച ഗാനമേളയും സദസിന് വിരുന്നായി. ഡിസംബർ 14 മുതൽ 2025 ഫെബ്രുവരി 16 വരെ നീണ്ടുനിൽക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികളോടെയാണ് 150 -ാം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe