കൊയിലാണ്ടിയിൽ ട്രെയിൻ ഇടിച്ച് രണ്ടു പശുക്കൾ ചത്തു; ഒരു പശുവിന് പരുക്ക്

news image
Feb 28, 2024, 3:02 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം രണ്ടു പശുക്കൾ തീവണ്ടി തട്ടി മരിച്ചു. ഒരു പശുവിന് ഗുരുതരപരുക്ക്. വൈകീട്ട് 6.30 ഓടെ റെയിൽ വെസ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ് ഫോറത്തിലാണ് അപകടം. കൊയിലാണ്ടിയിലെ സ്വകാര്യ വ്യക്തിയുടെതാണ് പശുക്കൾ. രണ്ടു പശുക്കളുടെയും ശരീരം ചിന്നഭിന്നമായി. കൊയിലാണ്ടിയിൽ സ്റ്റോപ്പില്ലാത്ത നേത്രാവതി എക്സ്‌പ്രസാണ് പശുക്കളെ ഇടിച്ചത്.

സംഭവത്തെ തുടർന്ന് നേത്രാവതി അൽപസമയം കൊയിലാണ്ടിയിൽ പിടിച്ചിട്ടു. രാത്രിയോടെ ട്രാക്ക് മുറിച്ച് കടക്കുമ്പോളാണ് അപകടം. പരുകേറ്റ പശു പഴയ മുത്താമ്പി ഗെയ്റ്റിനു സമീപം റെയിൽവെ ട്രാക്കിൽ കിടക്കുകയാണ്. മാറ്റാൻ നീക്കം നടക്കുന്നുണ്ട്.സംഭവത്തെ തുടർന്ന് കണ്ണൂർ പാസഞ്ചർ അല്പ് നേരം സ്റ്റേഷനു സമീപം പിടിച്ചിട്ടു. പശുവിൻ്റെ ഉടമസ്ഥനെ പോലീസും, റെയിൽവെ പോലീസും തെരയുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe