കൊയിലാണ്ടി: നായിബ് സുബേദാർ ശ്രീജിത്തിന്റെ രണ്ടാം വീര ചരമ വാർഷികം ആചരിച്ചു. മരണാനന്തര ബഹുമതിയായി രാഷ്ട്രം ശാരചക്ര നൽകി ആദരിച്ച ശ്രീജിത്തിന്റെ സ്മൃതി മണ്ഡപത്തിന് സമീപം കാനത്തിൽ ജമീല എം.എൽ എ ദേശീയ പതാക ഉയർത്തി തുടർന്ന് സൈനികരും വിമുക്തഭടന്മാരും അനുസ്മരണ സമിതി അംഗങ്ങളും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും അനുസ്മരണ സമിതി ചെയർ പേഴ്സണുമായ സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമിതി ജനറൽ കൺവീനർ മാടഞ്ചേരി സത്യനാഥൻ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ റിട്ട കേണൽ മാധവൻ നായർ , കലിക്കറ്റ് സൈനിക കൂട്ടായ്മ പ്രസിഡണ്ട് അബ്ദുറസാഖ്, സിക്രട്ടറി നിധിൻ ഗ്രാമ പഞ്ചായത്ത് മെമ്പർ വത്സല പുല്ല്യത്ത്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അനുസ്മരണ സമിതി ട്രഷറർ രതീഷ് ഈച്ചരോത്ത് നന്ദി പറഞ്ഞു.