കൊയിലാണ്ടിയിൽ തുണിക്കടയിൽ അക്രമം; മർച്ചന്റ് അസോസിയേഷനും ടെക്സ്റ്റൈൽസ് അസോസിയേഷനും പ്രതിഷേധ പ്രകടനം നടത്തി

news image
Dec 15, 2022, 4:54 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ഈസ്റ്റ് റോഡിലെ ഡ്രസ് എംപയർ തുണിക്കടയിൽ കയറി തൊഴിലുടമയെ മർദ്ദിക്കുകയും, ഭാര്യയെ കൈയേറ്റം ചെയ്ത് സ്ഥാപനത്തിൽ നാശനഷ്ടവും വരുത്തിയതിനെതിരെ കൊയിലാണ്ടി മർച്ചന്റ് അസോസിയേഷനും, കേരള ടെക്സ്റ്റൈൽ സ് അസോസിയേഷന്റെ യുo അഭിമുഖ്യത്തിൽ  പ്രതിഷേധ പ്രകടനം നടത്തി.

കടയിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചവരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് പ്രതിഷേധ യോഗം പോലീസ് അധികാരികളോടും ആവശ്യപ്പെട്ടു. പ്രകടനത്തിന് സി.കെ. സുനിൽ പ്രകാശ്, കെ.കെ.ഗോപാലകൃഷ്ണൻ, കെ.വി. നസീർ, അമേത്ത് കുഞ്ഞമ്മദ്, നൗഷാദ് ഡിലക്സ്, മനീഷ്, ഹാഷിം ഡാ ബർ,അസീസ്, സുകന്യ ബാബു, പ്രേമൻ നന്മന എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe