കൊയിലാണ്ടിയിൽ ഒ.കെ.സുരേഷിന്റ തരംഗം ആൽബം റിലിസ് ചെയ്തു

news image
Oct 7, 2022, 12:45 pm GMT+0000 payyolionline.in
കൊയിലാണ്ടി:  കോഴിക്കോട് റൂറൽ ജില്ലാ പോലീസിന് വേണ്ടി ഒ.കെ.സുരേഷിന്റ രചനയിൽ ചൂട്ട് കലാ സാംസ്കാരിക വേദി നിർമ്മിച്ച വിഷ്വൽ ആൽബം ‘തരംഗം’ ആൽബം റിലീസ് ചെയ്തു.
കൊയിലാണ്ടി ഗവ.ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ എസ്.ഐ.എം.എൻ. – അനൂപ് അധ്യക്ഷനായി.
വടകര നാർക്കോട്ടിക് ഡി.വൈ.എസ്.പി.കെ.എസ്. ഷാജി ഉൽഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ പി.അനിൽ മുഖ്യാതിഥിയായി. പ്രധാന ദ്ധ്യാപിക ഗീത ശിവദാസ്, സജിത്ത്, ഷാജി പയ്യോളി, സ്കൂളിലെ എസ്.പി.സി. കുട്ടികളും ചൂട്ടിലെ കലാകാരൻമാരും ചടങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe