കൊയിലാണ്ടിയിൽ ആർ ജെ ഡി പ്രവർത്തക കൺവെൻഷൻ

news image
Mar 21, 2024, 3:52 pm GMT+0000 payyolionline.in

 

പയ്യോളി : രാഷ്ട്രീയ ജനതാദൾ കൊയിലാണ്ടി നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ തകർത്ത് ജനാധിപത്യ മതേതര മൂല്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്രഭരണത്തിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലം എന്ന് അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന്റെ സമ്പൂർണ വിജയത്തിനായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പാർട്ടി അംഗങ്ങൾ നേതൃപരമായ പങ്കുവഹിക്കണമെന്ന് ആഹ്വാനം ചെയ്തു.

കൺവെൻഷനിൽ രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷം വഹിച്ചു. എം.പി ശിവാനന്ദൻ, എം.പി അജിത, ജി.എസ്.അവിനാഷ്,പി.ടി രമേശൻ, രാജ്നാരായണൻ, കൊളാവി രാജൻ, എം.പി ജിതേഷ്, പുനത്തിൽ ഗോപാലൻ, പി.ടി രാഘവൻ, മോഹനൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe