കെ.റെയിൽ സമരം ശക്തിപ്പെടുത്തും: മുടാടിയിൽ കെ. റെയിൽ വിരുദ്ധ ജനകീയ സമിതി കൺവൻഷൻ

news image
Sep 26, 2022, 3:31 pm GMT+0000 payyolionline.in

നന്തി ബസാർ:  കെ.റെയിൽ പ്രശ്നം ഉയർത്തി കൊണ്ട് നാരങ്ങോളികുളത്ത് മുടാടി പഞ്ചായത്ത് കെ. റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ വിപുലമായ കൺവൻഷൻ നടന്നു. കൺവൻഷൻ രാമചന്ദ്രൻ വരപ്രത്ത് ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ കെ. റെയിൽ സമരം ശക്തിപ്പെടുത്തുവാനുള്ള തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.

കെ.റെയിൽ വിരുദ്ധ കൺവൻഷൻ രാമചന്ദ്രൻ വരപ്രത്ത് ഉദ്ഘാടനം ചെയ്യുന്നു

ടി.കെ.നാസ്സർ അദ്ധ്യക്ഷനായി. ടി.ടി.ഇസ്മയിൽ മുഖ്യാഥിതിയായിരുന്നു. കെ.സി.രാമചന്ദ്രൻ  സംസാരിച്ചു. കാട്ടിൽ പിടികയിൽ നടക്കുന്ന സമരപന്തലിൻ്റെ മൂന്നാം വാർഷികവും, രണ്ടാം തിയ്യതി നടക്കുന്ന കിടപ്പാട സംരക്ഷണ ജാഥയും വിജയിപ്പിക്കുവാനും തീരുമാനിച്ചു. മുതുകുനി മുഹമ്മദലി സ്വാഗതവും, ഖലിൽ കുനിത്തല നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe