പയ്യോളി : കെ.എസ്.ടി.എ കരുതൽ പദ്ധതിയുടെ മേലടി സബ്ജില്ലാ തല ഉദ്ഘാടനം തുറയൂർ ഗവ:യു പി സ്കൂളിൽ തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് നിർവ്വഹിച്ചു. ഭാഷ ഗണിതം ശാസ്ത്രം എന്നിവയിൽ അടിസ്ഥാന ശേഷി പരിമിതിയുള്ള യുപി വിഭാഗം കുട്ടികൾക്ക് അധിക പഠനസമയവും പിന്തുണയും നൽകുന്നതിന് വേണ്ടിയാണ് ഈ പദ്ധതി.
മേലടി സബ്ജില്ലാ പ്രസിഡൻറ് പി അനീഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ സബ്ജില്ല സെക്രട്ടറി ഇൻ ചാർജ് എസ്.കെ ശ്രീലേഷ് സ്വാഗതം പറഞ്ഞു. സബ്ജില്ല കോർഡിനേറ്റർ കെ.എം രജീഷ് പദ്ധതി വിശദീകരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ ട്രഷറർ വി.പി സദാനന്ദൻ, ജില്ലാ എക്സിക്യൂട്ടീവ് അനുരാജ് വാരിക്കാലിൽ, സ്കൂൾ എച്ച്.എം രാമദാസൻ ഇ എം , പിടിഎ പ്രസിഡണ്ട് കെ.ടി സുധീഷ് എന്നിവർ സംസാരിച്ചു. എ.ടി രഞ്ജിത്ത് നന്ദി രേഖപ്പെടുത്തി.