പയ്യോളി: വടക്കേ മലബാറിലെ പ്രസിദ്ധമായ കീഴൂർ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറിയതോടെ ആരംഭിച്ചു.
കാലത്ത് ബ്രഹ്മ കലശാഭിഷേകം, ചതു ശത നിവേദ്യത്തോടെ വിശേഷാൽ പൂജ, ആറാട്ടുകുടവരവ്, ആലവട്ടം വരവ് എന്നിവ നടന്നു.
ഇന്ന് ഒന്നാം വിളക്കിനോട് അനുബന്ധിച്ച് കാലത്ത് കാളയെ ചന്തയിൽ കടത്തി കെട്ടുന്ന ചടങ്ങോട് കൂടി കന്നുകാലി ചന്തയും അനുബന്ധ ചന്തകളും ആരംഭിക്കും. 10 30 ന് കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദ സദ്യ, വൈകിട്ട് നാലിന് കാഴ്ച ശീവേലി, ശ്രീഭൂതബലി 9 30ന് സദനം അശ്വിൻ മുരളി അവതരിപ്പിക്കുന്ന വിശേഷാൽ തായമ്പക, തുടർന്ന് വിളക്കിന്ന് എഴുന്നള്ളിപ്പ് എന്നിവ നടക്കും.