കായംകുളത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള വീട്; രഹസ്യവിവരവും ദിവസങ്ങൾ നീണ്ട നിരീക്ഷണവും, കഞ്ചാവ് ചെടികൾ വേരോടെ പിഴുതു

news image
May 23, 2023, 4:34 pm GMT+0000 payyolionline.in

കായംകുളം: കായംകുളത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്ന് കഞ്ചാവ്‌ ചെടികൾ കണ്ടെടുത്തു. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്ന് 10 കഞ്ചാവ്‌ ചെടികളാണ് കണ്ടെടുത്തത്. ചെടികൾ നട്ട് വളർത്തിയിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുറച്ച് ദിവസങ്ങളായി ഇയാളെ എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരുകയായിരുന്നു.

ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം നൗഷാദും കായംകുളം എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്‍റണി, പ്രിവന്‍റീവ് ഓഫീസർ കെ എ ആന്‍റണി, സിവിൽ എക്സൈസ് ഓഫീസർമാരായ സിനുലാൽ എസ് എസ്, പ്രവീൺ എം എന്നിവരും ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe