സാലറി അക്കൗണ്ടിൽ നിന്ന് നയാപൈസ പോലും പിൻവലിക്കില്ല; പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ് സുരേഷ് കൈക്കൂലി വാങ്ങിയത് മന്ത്രി അദാലത്ത് നടത്തുമ്പോൾ

news image
May 23, 2023, 4:27 pm GMT+0000 payyolionline.in

പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ് സുരേഷ് കുമാർ സാലറി അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാറുണ്ടായിരുന്നില്ലെന്ന് വിജിലൻസ്. സുരേഷ് കുമാറിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ പണമെല്ലാം കൈക്കൂലിപ്പണമാണെന്ന് വിജിലൻസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. സുരേഷ് കുമാർ കൈക്കൂലി വാങ്ങിയത് മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ റവന്യൂ അദാലത്ത് നടക്കുമ്പോഴാണ്. അദാലത്ത് വേദിയുടെ പുറത്ത് കാറിൽ വെച്ചാണ് കൈക്കൂലി വാങ്ങിയത്. ഇത് കയ്യോടെ പടികൂടുകയായിരുന്നു.

സുരേഷിൻ്റെ വീട്ടിൽ നിന്നും പിടികൂടിയത് വൻ നിക്ഷേപമാണ്. 35 ലക്ഷം പണമായും 45 ലക്ഷത്തിൻ്റെ സ്ഥിര നിക്ഷേപത്തിൻ്റെ രേഖകളും പിടി കൂടി. സാലറി അക്കൗണ്ടിൽ ബാക്കിയുള്ളത് 25 ലക്ഷം രൂപയാണ്. 17 കിലോ നാണയവും പിടികൂടിയിട്ടുണ്ട്. സുരേഷ് സാലറി അക്കൗണ്ടിൽ നിന്നും പണം പലപ്പോഴും പിൻവലിക്കാറുണ്ടായിരുന്നില്ലെന്നും വിജിലൻസ് ഉദ്യോ​ഗസ്ഥർ പറയുന്നു. അതേസമയം, സുരേഷിന്റെ ഊരാട്ടമ്പലത്തിലെ കുടുംബ വീട്ടിലും വിജിലൻസ് സംഘമെത്തി. വീട് മാസങ്ങളായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കളെ വിളിച്ചു വരുത്തി രാത്രി തുറന്ന് പരിശോധിക്കാനാണ് വിജിലൻസിന്റെ പരിപാടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe