പയ്യോളി: കാനം രാജേന്ദ്രന്റെ വിയോഗത്തിൽ സി പി ഐ പയ്യോളി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. പയ്യോളി മുനിസിപ്പൽ ചെയർമാൻ വി. കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഷാഹുൽഹമീദ് അനുശോചനപ്രമേയം അവതരിപ്പിച്ചു.
ഇരിങ്ങൽ അനിൽകുമാർ സ്വാഗതം പറഞ്ഞു. കെ ശശിധരൻ, എൻ. സി. മുസ്തഫ, കെ. ടി. വിനോദൻ, ബഷീർ മേലടി, ചെറിയാവി സുരേഷ് ബാബു, സതീശൻ മൊയ്ച്ചേരി, ഖാലിദ് പയ്യോളി, എം. സി. ബാലകൃഷ്ണൻ, കെ. കെ. കണ്ണൻ, ഹംസ ചാലിൽ, ജയപ്രകാശ് എന്നിവർ സംസാരിച്ചു.