‘കരുതലും കൈത്താങ്ങും’; കൊയിലാണ്ടിയിൽ അദാലത്ത്

news image
May 6, 2023, 1:51 pm GMT+0000 payyolionline.in

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ കൊയിലാണ്ടിയിൽ നടന്നു. വിവിധ വകുപ്പുകളിൽ നിന്ന് ലഭിച്ച 1117-ഓൺ ലൈൻ പരാതികളിൽ 81- എണ്ണം പൂർണമായി പരിഹരിച്ചു. 564 – പരാതിക ൾ സർക്കാരിന്റെ പരിഗണനക്ക് വിട്ടു. ബാക്കിയുള്ളവ പരിഗണിക്കാൻ കഴിയാത്തവയായിരുന്നു.

മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്,  കെ.രാജൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ്  താലൂക്ക് അദാലത്ത് നടന്നത്. ഉച്ചയോടെ അവസാനിപ്പിക്കാൻ വിഭാവ നം ചെയ്ത പരിപാടി വൈകുന്നേരം വരെ തുടർന്നു. എം.എൽ.എമാരായ കാനത്തി ൽ ജമീല, കെ.എം. സച്ചിൻദേവ്, ജില്ലാ കലക്ടർ എ. ഗീത, വിവിധ വകുപ്പുകളുടെ ജില്ലാ മേധാ വികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe