കൊയിലാണ്ടി: കടലാക്രമണത്തിൽ തകർന്ന കാപ്പാട് തീരദേശ റോഡ് ഭാരതീയ മത്സ്യ പ്രവർത്തക സഘം കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.പി. സദാനന്ദൻ, ജനറൽ സെക്രട്ടറി സി.വി. അനീഷ്, സംസ്ഥാന സമതി അംഗം പി.പി.. സന്തോഷ്, കൊയിലാണ്ടി താലൂക് പ്രസിഡന്റ് കെ.പി. മണി, സെക്രട്ടറി വി.എം. ഷിംജി തുടങ്ങിയവർ സന്ദർശിച്ചു.
കാപ്പാട് മുതൽ പാറക്കൽ തായെ വരെയുള്ള റോഡ് എല്ലാവർഷവും കടലാക്രമണത്തിൽ തകരുന്ന സമയത്ത് അധികാരികൾ വരികയും പല വാക് ധാനങ്ങളും നൽകി തിരിച്ചു പോവുന്നത് തുടർ കഥയായിരിക്കുകയാണ് ശാശ്വതമായ പരിഹാരം കടലിലേക് പുലിമുട്ട് നിർമിച്ചു കൊണ്ട് തീരമേഖലയെ സംരക്ഷിക്കണമെന്ന് ബന്ധപെട്ട അധികാരികളോട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം ആ വശ്യപെട്ടു.
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെയും തൊട്ടടുതുള്ള പഞ്ചായത്തുകളിലെയും ആരെങ്കിലു മരണപെട്ടാൽ സംസ്‍കരികേണ്ട കാപ്പാട് ശ്മാശനത്തിലേക്ക് പോവേണ്ടുന്ന റോഡാണ് കടലാക്രമണം മൂലം തകർന്നത്.
ഇന്ന് ഈ ശ്മശാനവും ഉപയോഗ്യ ശൂന്യമായിരിക്കുകയാണെന്ന് ബി.എം.എസ് ആരോപിച്ചു. ശാശ്വാതമായ പരിഹാരം ഉണ്ടാവണമെന്ന് ഭാരതീയ മത്സ്യപ്രേവർത്തക സംഘം ബന്ധപെട്ട അധികാരികളോട് അവശ്യപെട്ടു.