കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട തർക്കം: തലശ്ശേരിയിൽ‌ രണ്ടുപേർ കുത്തേറ്റ് മരിച്ചു

news image
Nov 24, 2022, 3:24 am GMT+0000 payyolionline.in

തലശ്ശേരി: കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തലശ്ശേരിയില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. ഇല്ലിക്കുന്ന് സ്വദേശി ഖാലിദ്(52), ഷമീര്‍(40) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷാനിബ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപമാണ് സംഭവം. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം വാക്കേറ്റത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നെന്നാണ് സൂചന. പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe