‘ഓർമ്മ 2024’; കഥകളി വിദ്യാലയത്തിൽ ഗുരു ചേമഞ്ചേരിയെ അനുസ്മരിച്ചു

news image
Mar 15, 2024, 4:33 pm GMT+0000 payyolionline.in

ചേലിയ: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ മൂന്നാം ചരമവാർഷിക ദിനം ‘ഓർമ്മ 2024’ ആചരിച്ചു. രാവിലെ 9 ന് കഥകളി വിദ്യാലയത്തിൽ ഗുരുവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സ്കൂൾ വിദ്യാർഥികളും പങ്കെടുത്തു. അനുസ്മരണ സമ്മേളനം ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു.

കഥകളി സംഗീതജ്ഞൻ പത്മശ്രീ എസ്. ആർ ഡി. പ്രസാദ് അനുസ്മരണഭാഷണം നടത്തി. കഥകളി വിദ്യാലയം പ്രസിഡന്റ് ഡോ. എൻ.വി. സദാനന്ദൻ അധ്യക്ഷനായി. ജനപ്രതിനിധികളായ കെ.ടി.എം. കോയ , അബ്ദുൾ ഷുക്കൂർ , കെ.എം. മജു എന്നിവർ സംബന്ധിച്ചു.
ഗുരുവിന്റെ ശിഷ്യ – പ്രശിഷ്യരുടെയും കഥകളി വിദ്യാലയം അധ്യാപകരും വിദ്യാർഥികളും അവതരിപ്പിച്ച ഗാനാർച്ചന, നൃത്താർച്ചന, വാദ്യാർച്ചന തുടങ്ങിയവയുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe