ഓട്ടോ – ടാക്സി – ഗുഡ്സ് വാഹനങ്ങൾക്ക് സ്റ്റാൻഡ് അനുവദിക്കണം: ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു പയ്യോളി സമ്മേളനം

news image
Jun 20, 2023, 12:42 pm GMT+0000 payyolionline.in

പയ്യോളി: ദേശീയ പാത വികസന പ്രവൃത്തിയുടെ ഭാഗമായി സ്റ്റാൻഡുകൾ നഷ്ടപ്പെട്ട പയ്യോളി ടൗണിലെ ഓട്ടോ – ടാക്സി- ഓട്ടോ ഗുഡ്സ് മോട്ടോർ വാഹനങ്ങൾക്ക് സ്ഥിരമായി സ്റ്റാൻഡുകൾ അനുവദിക്കാൻ നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു പയ്യോളി സെക്ഷൻ സമ്മേളനം ആവശ്യപ്പെട്ടു.

ഓട്ടോ  ടാക്സി  ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പയ്യോളി സെക്ഷൻ സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി കെ കെ മമ്മൂ ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി എ കെ ജി മന്ദിരം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം ജില്ല ജനറൽ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു. എൻ ടി രാജൻ അധ്യക്ഷനായി. സെക്രട്ടറി പ്രദീപ് തോലേരി പ്രവർത്തന റിപ്പോർട്ടും, ഏരിയ സെക്രട്ടറി എ സോമശേഖരൻ സംഘടന റിപ്പോർട്ടും, എ വിനോദൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എൻ ടി രാജൻ പ്രസിഡന്റ്, പ്രദീപ് തോലേരി സെക്രട്ടറി, എ വിനോദൻ ട്രഷറർ, എസ് കെ ഇസ്മയിൽ, പി കെ ചന്ദ്രൻ വൈസ് പ്രസിഡന്റുമാർ, സി എച്ച് അജിത്ത്, ശ്രീജിത്ത്  എന്നിവരെ ജോ: സെക്രട്ടറിമാർ സമ്മേളനം തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe