മേപ്പയ്യൂർ: ഒരാഴ്ച മുൻപ് റീ ടാർ ചെയ്ത മേപ്പയ്യൂർ-നെല്യാടി റോഡ്പൊട്ടിപൊളിഞ്ഞു.പേരാമ്പ്ര- കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡായ മേപ്പയ്യൂർ-നെല്യാടി കൊല്ലം റോഡിന് 39.95 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ച റോഡ് 9.59 കിലോമീറ്റർ ദൂരത്തിൽ ബി.എം.ഏൻ്റ് ബി.സിയിൽ 7 മീറ്റർ വീതിയിൽ ടാറിംങ്ങും ഡ്രൈനേജ് ഉൾപ്പെടെ 10 മീറ്റർ വീതിയിലാണ് ഈ റോഡ് നിർമ്മിക്കുന്നത്.
എല്ലാ വർഷവും ബജറ്റിൽ വകയിരുത്തകയല്ലാതെ റോഡ് പ്രവൃത്തി ഇതേ വരെ ആരംഭിച്ചില്ലെന്ന് പൊതുവെ പരാതി ഉയരുന്നുണ്ട്. എന്നാൻ മേപ്പയ്യൂർ മുതൽ നരക്കോട് വരെ റോഡിൽ കൂടെ ഇരുചക്രവാഹനത്തിൽ പോലും യാത്ര ദുഷ്കരമായിരുന്നു.എന്നാൽ ഈ റോഡിൻ്റെ സ്ഥലം ഏറ്റെടുക്കൽ നടപടിക്ക് കാലതാമസം വരുന്നത് കൊണ്ട് ഈ റോഡിന് അടിയന്തിര ടാറിംഗ് നടത്തുവാൻ 2.4 കോടി രൂപ മെയ് 17ന് ടി.പി രാമകൃഷ്ണൻ എം .എൽ.എ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായിരുന്നു.
ഒരാഴ്ച മുൻപ് റീ ടാർ ചെയ്ത റോഡാണ് പല സ്ഥലങ്ങളിലും പൊട്ടിപ്പൊളിഞ്ഞത്. റീ ടാർ ചെയ്ത റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.