ഏറ്റുമാനൂരിൽ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ

news image
Nov 21, 2026, 8:07 am GMT+0000 payyolionline.in

ഏറ്റുമാനൂർ: മാരക രാസലഹരി ഇനത്തിൽപ്പെട്ട എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ. ഏറ്റുമാനൂർ അരുണോദയം പാറയിൽ അരുൺ മുരളീധരനെ (38)നെയാണ് പൊലീസ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ഏറ്റുമാനൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

ഇയാളിൽനിന്ന് 0.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തെന്ന് ഏറ്റുമാനൂർ പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യുവിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി കെ.ജി.അനീഷ്, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി യു.ശ്രീജിത്ത്, ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഏറ്റുമാനൂരിനു സമീപം സ്വകാര്യ ക്ലിനിക് നടത്തിവരികയാണ് പിടിയിലായ ഡോക്ടർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe